മനാമ: ജനീവയിലെ യു.എൻ ആസ്ഥാനത്ത് നടക്കുന്ന 57ാമത് അറബ് ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ബഹ്റൈൻ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് പങ്കാളിയായി.
അറബ്, ജർമൻ സമ്മേളനവും എക്സിബിഷനും അടുത്ത വർഷം ബഹ്റൈനിൽ സംഘടിപ്പിക്കാനുള്ള തീരുമാനത്തെ സമ്മേളനം സ്വാഗതം ചെയ്തു. വിവിധ അറബ് രാജ്യങ്ങളിൽ നിന്നും ജർമനിയിൽ നിന്നുമുള്ള മരുന്ന് നിർമാണ കമ്പനികളുടെ സാന്നിധ്യവും പ്രദർശനവുമാണ് ഒരുക്കുന്നത്.
ഫലസ്തീനിലെ ആരോഗ്യ അവസ്ഥയെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്തു. ഖുദുസ്, ജൂലാൻ കുന്നുകൾ, അധിനിവിഷ്ട സിറിയ, ആരോഗ്യ വളർച്ചക്കായുള്ള അറബ് ഫണ്ട്, രക്തം കൈമാറ്റം ചെയ്യാനുള്ള അറബ് സേവന അതോറിറ്റി പ്രവർത്തനം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
നഴ്സിങ് മേഖലയിൽ അറബ് രാജ്യങ്ങളിൽ കൈവരിക്കേണ്ട പുരോഗതിയെക്കുറിച്ചുള്ള നിർദേശങ്ങളും അവതരിപ്പിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.