ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി-നോർക്ക കമ്മിറ്റിയും ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ്

ബഹ്‌റൈൻ കേരളീയ സമാജം-ബി.ഡി.കെ രക്തദാന ക്യാമ്പിൽ വൻ പങ്കാളിത്തം

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി-നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിൽ നൂറിലധികം പേർ രക്തം നൽകി. കിങ് ഹമദ്‌ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ സമാജം ബാബുരാജ് ഹാളിൽ വന്ന് രക്തം സ്വീകരിക്കുകയായിരുന്നു.സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്‍റ് ദേവദാസ് കുന്നത്ത്, ഡോ. മുഹമ്മദ് സലിം, സമാജം നോർക്ക ഹെൽപ്പ് ഡെസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി എന്നിവർ സംസാരിച്ചു. സമാജം ചാരിറ്റി-നോർക്ക ജനറൽ കൺവീനറും ബി.ഡി.കെ ബഹ്‌റൈൻ ചെയർമാനുമായ കെ.ടി. സലിം സ്വാഗതവും ബി.ഡി.കെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും പറഞ്ഞു.

ബി.ഡി.കെ ബഹ്‌റൈൻ പ്രസിഡന്‍റ് ഗംഗൻ തൃക്കരിപ്പൂർ, നൈന മുഹമ്മദ് ഷാഫി എന്നിവർ സംബന്ധിച്ചു. സമാജം ചാരിറ്റി -നോർക്ക കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, ശശി വള്ളിൽ, വേണുഗോപാൽ, പ്രസന്ന വേണുഗോപാൽ, ഷൈന ശശി, അജിത രാജേഷ്, രേഷ്മ സുജിത്ത്, സുനിൽ തോമസ്, ബിറ്റോ, ബി.ഡി.കെ ബഹ്‌റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിജോ ജോസ്, ഗിരീഷ് പിള്ള, കെ.വി. ഗിരീഷ്, അശ്വിൻ രവീന്ദ്രൻ, സാബു അഗസ്റ്റിൻ, അസീസ് പള്ളം, ജിബിൻ, മിഥുൻ, ശ്രീജ ശ്രീധർ, രമ്യ ഗിരീഷ്, രേഷ്മ ഗിരീഷ്, ആനി അനു, കോഓഡിനേറ്റർമാരായ നിധിൻ ശ്രീനിവാസ്, സലീന റാഫി, എബിൻ, അംഗങ്ങളായ സഹ്‌ല റാഫി, രജിത എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Bahrain Kerala Samajam-BDK Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.