മനാമ: ബഹ്റൈൻ 50ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ മികച്ച പങ്കാളിത്തമുണ്ടായതായി സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പറഞ്ഞു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ യൂസുഫ് യാക്കൂബ് ലോറി മുഖ്യാതിഥിയും ഒ.ബി.എച്ച് ടുഗെദർ വി കെയർ പ്രതിനിധി അന്തോണി പൗലോസ് വിശിഷ്ടാതിഥിയുമായിരുന്നു.
സമാജം എൻറർടൈൻമെൻറ് വിങ് കൺവീനർ ദേവൻ പാലോടിെൻറ നേതൃത്വത്തിൽ സമാജത്തിലെ കലാകാരന്മാരും കലാകാരികളും കുട്ടികളും അണിയിച്ചൊരുക്കിയ സംഗീത നൃത്ത വിസ്മയം 'ധും തലക്ക സീസൺ 3'അരങ്ങേറി. അന്തരിച്ച സമാജം അംഗം നാരായണൻ നായർക്കുള്ള സാമ്പത്തികസഹായമായ 5000 ദീനാർ സമാജം പ്രസിഡൻറ് പരേതെൻറ പുത്രിക്ക് കൈമാറി. സമാജം അംഗം ഇ.കെ പ്രദീപന് യാത്രയയപ്പും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.