മനാമ: സാമ്പത്തികമായ കാരണങ്ങളാൽ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന സഹജീവികൾക്കായി ബഹ്റൈൻ കേരളീയ സമാജം അക്ഷയപാത്രം എന്ന പുതിയ പദ്ധതി ആവിഷ്കരിച്ചു.
തൊഴിൽപരമോ ആരോഗ്യ, സാമ്പത്തിക കാരണങ്ങളാലോ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്കു വെള്ളിയാഴ്ചകളിൽ സമാജം കമ്യൂണിറ്റി കിച്ചൻ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ സമാജം മെംബർമാരും സഹകാരികളും സ്വന്തം നിലക്ക് വീട്ടിൽ തയാറാക്കുന്ന പൊതിച്ചോറ് ആവശ്യക്കാർക്ക് സമാജത്തിൽ എത്തി വാങ്ങാമെന്ന് പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
മറ്റുള്ളവരിൽനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാതെയാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണം വിജയകരമാണെങ്കിൽ ഭാവിയിൽ ആവശ്യക്കാരുടെ എണ്ണവും താൽപര്യവും പരിഗണിച്ച് എല്ലാ ദിവസവും ഭക്ഷണവിതരണം സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
ഓണാഘോഷവുമായി ബന്ധപ്പെട്ട് ലേബർ ക്യാമ്പുകളിൽ നടത്തിയ ഓണസദ്യക്ക് സമൂഹത്തിെൻറ വിവിധ തുറകളിൽനിന്ന് അപ്രതീക്ഷിതമായ പിന്തുണയാണ് സമാജത്തിനു ലഭിച്ചത്. ദേശ, രാഷ്ട്ര, ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ഓണത്തിെൻറ സന്ദേശം എത്തിക്കാനായെന്നും സമാജം ഭരണ സമിതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.