ബഹ്റൈൻ മലയാളി സെയിൽസ് ടീം രണ്ടാം വാർഷികാഘോഷം

ബഹ്റൈൻ മലയാളി സെയിൽസ് ടീം രണ്ടാം വാർഷികം ആഘോഷിച്ചു

മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബി.എം.എസ് ടി രണ്ടാം വാർഷികം ‘ബ്രീസ് 2023’ എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. അദ്ലിയ "ബാൻ സാങ് തായ് റസ്റ്റോറന്റ്" ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം സാജു നവോദയ മുഖ്യ അതിഥിയായിരുന്നു. കൂട്ടായ്മ ആക്ടിംഗ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ഷാജി ദിവാകരൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ സംസാരിച്ചു. ഇഷിക പ്രദീപ്‌ അവതാരകയായിരുന്നു.പിന്നണി ഗായിക വിജിത ശ്രീജിത്തും ഫരീദും അവതരിപ്പിച്ച ഗാനമേള, മൊഞ്ചത്തീസ് ഒപ്പന ടീമിന്റെ ഒപ്പന,സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടുകൾ കൂടാതെ നിരവധി കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടി.

സെയിൽ മേഖലയിൽ മുപ്പതു വർഷത്തിലേറെ ജോലി ചെയ്ത് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സൈമൺ തോമസ്സിനെ പൊന്നാട അണിയിച്ച് ആദരിച്ച് യാത്രയയപ്പ് നല്കി. സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും വൈസ് പ്രസിഡന്റ് അഗസ്റ്റിൻ മൈക്കിൾ ആശംസയും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കോഡിനേറ്റർ അരുൺ ആർ പിളള, ജോയിൻ കൺവീനർ മാരായ സുബിനാസ്, ബൈജു മാത്യൂ, റഹീം റിഷാദ് , സുമേഷ് അളിയത്ത് , ജോയിൻ്റ് സെക്രട്ടറി അഷ്റഫ്, മെമ്പർഷിപ്പ് സെക്രട്ടറി സജിത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിലീപ്, ഗണേഷ് കൂറാറ, സത്യൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Bahrain Malayali Sales Team 2nd Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.