മനാമ: ബഹ്റൈൻ മറീന പദ്ധതിക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്ക് പകരം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ കഴിഞ്ഞ ദിവസം തറക്കല്ലിട്ടു.
ബഹ്റൈൻ നാഷനൽ തിയറ്ററിൽ നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ടവരും പൗരപ്രമുഖരും ബിസിനസ് മേഖലയിലെ പ്രമുഖരും സന്നിഹിതരായിരുന്നു.
ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 അനുസരിച്ച് ബഹ്റൈൻ അന്താരാഷ്ട്ര തലത്തിൽ ടൂറിസം മേഖലയിൽ പ്രധാന കേന്ദ്രമായി മാറുന്നതിനും അതുവഴി സാമ്പത്തിക മേഖലയിൽ ഉണർവുണ്ടാകുന്നതിനും പദ്ധതി കാരണമാകുമെന്ന് കരുതുന്നതായി ഉപപ്രധാനമന്ത്രി വ്യക്തമാക്കി.
മനാമയിലെ സുപ്രധാനമായ ഒരു കേന്ദ്രമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്റൈൻ മറീന ഡെവലപ്മെന്റ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് മുഹമ്മദ് നജീബി, പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിന് രക്ഷാകർതൃത്വം വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്ക് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.