മനാമ: അറബ് സഖ്യസേന രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെയും സൈനിക മേധാവികളുടെയും സമ്മേളനത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നഈമി എന്നിവര്‍ പങ്കെടുത്തു.
റിയാദില്‍ ചേര്‍ന്ന സമ്മേളനത്തില്‍ യമനിലെ നിയമാനുസൃത ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും തുടരാൻ തീരുമാനിക്കുകയും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. അറബ് സഖ്യസേന കൈവരിച്ച നിര്‍ണായക മുന്നേറ്റങ്ങൾ വിദേശകാര്യ മന്ത്രി യോഗത്തില്‍ വിശദീകരിച്ചു.
സൗദി ഭരണാധികാരികള്‍ സഖ്യസേനക്ക് നൽകുന്ന പിന്തുണയും സഹായവും ശ്രദ്ധേയമാണ്. യമനിലെ സമാധാനം അയല്‍ രാജ്യങ്ങളിലെ സമാധാനത്തിെൻറ ഭാഗമാണ്. അതിനാല്‍ അവിടെ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.