നവകേരള കേന്ദ്ര സമ്മേളനത്തിൽനിന്ന്

വയനാടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം -നവകേരള കേന്ദ്ര സമ്മേളനം

മനാമ: ബഹ്‌റൈൻ നവകേരള കേന്ദ്ര പ്രതിനിധി സമ്മേളനം ടെറസ് ഗാർഡൻ പാർട്ടി ഹാളിൽ നടന്നു. സമ്മേളനം ഓൺലൈനിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗവും മുൻ എം.എൽ.എയുമായ അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമ്പദ്​ വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. അവരെ കരുതുന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്റേത്.

പ്രവാസത്തിൽ ആയിരിക്കുമ്പോഴും സംഘടനാ പ്രവർത്തനത്തിൽ കാണിക്കുന്ന താൽപര്യം ശ്ലാഘനീയമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എൻ.കെ. ജയൻ, സുനിൽദാസ് ബാല, ഷാജഹാൻ കരിവന്നൂർ എന്നിവർ അംഗങ്ങളായ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ രാജ് കൃഷ്ണ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എ.കെ.സുഹൈൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോഓഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല, അസി. സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു, കെ. അജയകുമാർ, പ്രവീൺ മേൽപ്പത്തൂർ, അസീസ് ഏഴംകുളം എന്നിവർ സംസാരിച്ചു.

കേന്ദ്ര സർക്കാറിന്റെ വയനാടിനോടുള്ള അവഗണനക്കെതിരായ പ്രമേയം റെയ്സൺ വർഗീസും നിലവിൽ പ്രവാസികളായവരുടെ ക്ഷേമ പെൻഷൻ പ്രായപരിധി എടുത്തുകളയണമെന്ന് അവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അനു യൂസഫും പ്രവാസികളുടെ യാത്രാക്ലേശം, ടിക്കറ്റ് നിരക്ക് എന്നീ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന് ആവശ്യപ്പെടുന്ന പ്രമേയം അൻഷാദ് എ.എസും അവതരിപ്പിച്ചു.

എം.സി. പവിത്രൻ സ്വാഗതവും പ്രശാന്ത് മാണിയത്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അജയകുമാർ. കെ (രക്ഷാധികാരി) എൻ.കെ. ജയൻ (പ്രസിഡന്റ്‌) സുനിൽ ദാസ് ബാല, ഷാജഹാൻ കരുവന്നൂർ (വൈസ് പ്രസിഡന്റുമാർ), എ.കെ.സുഹൈൽ (സെക്രട്ടറി), എം.സി.പവിത്രൻ, പ്രശാന്ത് മാണിയത്ത് (ജോ. സെക്രട്ടറിമാർ), അജിത്ത് ഖാൻ (ട്രഷറർ), രാജ് കൃഷ്ണ (മെംബർഷിപ് സെക്രട്ടറി) റെയ്സൺ വർഗീസ്, അനു, യൂസഫ്, മനോജ്‌ കൃഷ്ണ, കെ. രഞ്ജിത്ത്, ജാൽവിൻ, ജോൺസൻ, ശ്രീജിത്ത്‌ ആവള, രാജു സക്കായി എന്നിവർ അടങ്ങുന്ന 15 അംഗ എക്സിക്യൂട്ടവ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

Tags:    
News Summary - Bahrain Nava Kerala is about Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.