മനാമ: ബഹ്റൈൻ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് 6-എ-സൈഡ് ഫീൽഡ് ഹോക്കി ടൂർണമെന്റ് (U-17) ഡിസംബർ 13ന് ബിലാദ് അൽ ഖദീം ഇത്തിഹാദ് ക്ലബിൽ നടക്കും.
ബഹ്റൈൻ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ബഹ്റൈൻ ഇൻഡിപെൻഡൻസ് സെലിബ്രേഷൻ 6-എ-സൈഡ് ഫീൽഡ് ഹോക്കി ടൂർണമെന്റ്. അണ്ടർ 17 ടൂർണമെന്റിൽ ബഹ്റൈനിലെ വിവിധ സ്കൂളുകളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കും. യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനാണ് ടൂർണമെന്റ്. എല്ലാ ഹോക്കി പ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: മാലിക് ആബിദ് അവാൻ +97335548775, ക്രിസ്റ്റ്യൻ ഗലീഷ്യ +973-34012616.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.