മനാമ: ബഹ്റൈൻ പ്രതിഭയുടെ 40ാം വാർഷികാഘോഷ പരിപാടികൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി സഗയയിലെ കേരളീയ സമാജത്തിൽ നടക്കും. ഡിസംബർ 12ന് വൈകീട്ട് ആറു മുതൽ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ഷോ, ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ടാലന്റ് ഹണ്ട് എന്നിവയോടെ ടി പരിപാടികൾ ആരംഭിക്കും.
വിജയിക്ക് 1,11,111 രൂപയും ഫൈനലിസ്റ്റുകൾക്ക് 11,111 രൂപയും സമ്മാനമായി ലഭിക്കും. അന്നേദിവസം പ്രതിഭ ബാലവേദി അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തം പൂമാതൈ പൊന്നമ്മ, ജിദ്യ ജയൻ ടീം അവതരിപ്പിക്കുന്ന നൃത്തം പഞ്ചദളം, ഡോ. ശ്രീനേഷ് ശ്രീനിവാസന്റെ ശിക്ഷണത്തിൽ അവതരിപ്പിക്കുന്ന നൃത്തം ‘വിബ്ജോർ’ എന്നിവ അരങ്ങേറും.
രണ്ടാം ദിവസമായ 13ന് വൈകീട്ട് അഞ്ചു മുതൽ പ്രതിഭ സ്വരലയയിലെ 40 ഗായികാ ഗായകന്മാർ ആലപിക്കുന്ന അവതരണ ഗാനം, മധുലാൽ കൊയിലാണ്ടി അവതരിപ്പിക്കുന്ന ‘സൗണ്ട് മാജിക്’ -മിമിക്രിയിലൂടെ ഒരു യാത്ര, ഡോ. ശിവകീര്‍ത്തി രവീന്ദ്രന് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഡേ സീറോ’ (Day zero), ദ ലാൻഡ് വിത്തൗട്ട് വാട്ടർ’ എന്ന സംഗീത നാടകവും ഔദ്യോഗിക പരിപാടികൾക്ക് മുമ്പായി അരങ്ങേറും. തുടർന്ന് സമ്മാനദാനം നടക്കും. എം.ടിയുടെ വിവിധ രചനകളെ ആസ്പദമാക്കി വി.ആർ. സുധീഷ് രചിച്ച, അന്തരിച്ച പ്രസിദ്ധ നാടക കലാകാരൻ പ്രശാന്ത് നാരായണൻ രംഗഭാഷ ഒരുക്കി, വിനോദ് വി. ദേവൻ സംവിധാനം ചെയ്യുന്ന ‘മഹാസാഗരം’ എന്ന നാടകം അരങ്ങേറും.
പ്രവേശനം സൗജന്യമാണെന്നും പ്രവാസികളായ മുഴുവൻ പേരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സ്വാഗതസംഘം ജനറൽ കൺവീനർ സുബൈർ കണ്ണൂർ, ചെയർമാൻ പി. ശ്രീജിത്ത്, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.