മനാമ: ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. പ്രസിഡന്റ് എൻ.കെ. ജയന്റെ അധ്യക്ഷതയിൽ ബഹ്റൈൻ ബീച്ച് റിസോർട്ടിൽ നടന്ന പരിപാടിയിൽ ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാജി മൂതലയെ നവകേരളയുടെ മുതിർന്നനേതാവ് എ.വി. പ്രസന്നൻ പൊന്നാടയണിയിച്ച് ആദരിച്ചു. കോഓഡിനേഷൻ അംഗം ബിജു ജോൺ, എക്സ്പാറ്റ് പ്രിന്റ് ഹൗസ് ഡയറക്ടർ ബോർഡ് അംഗം തങ്കച്ചൻ വിതയത്തിൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ എം.സി. പവിത്രന്റെ നേതൃത്വത്തിൽ കലാകായിക പരിപാടികൾ അവതരിപ്പിച്ചു. ജേക്കബ് മാത്യു, പ്രവീൺ മേല്പത്തൂർ, അസീസ് ഏഴാംകുളം, സുബൈർ, റെയ്സൺ വർഗീസ്, സതീഷ് ചന്ദ്രൻ, സുനിൽ ദാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ബഹ്റൈനിലെ പ്രശസ്തമായ 'ആരവത്തിന്റെ' നാടൻപാട്ടുകൾ ശ്രദ്ധേയമായി.
പങ്കെടുത്തവരിൽനിന്ന് തിരഞ്ഞെടുത്ത ഒരാൾക്ക് കേരളത്തിലേക്ക് യാത്രചെയ്യാനുള്ള എയർ ടിക്കറ്റ് സമ്മാനിച്ചു. സെക്രട്ടറി എ.കെ. സുഹൈൽ സ്വാഗതവും കൺവീനർ ശ്രീജിത്ത് മൊകേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.