മനാമ: ലഹരി ഉപയോഗിച്ച് വാഹനമോടിക്കുകയും റെഡ് സിഗ്നൽ മുറിച്ചുകടക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിൽ 25കാരനായ ജി.സി.സി പൗരന് ആറ് മാസം തടവും 1000 ദീനാർ പിഴയും ലോവർ ക്രിമിനൽ കോടതി വിധിച്ചു. തടവുശിക്ഷക്ക് ബദൽ സാമൂഹികസേവനത്തിന് അനുമതി നൽകി. ഇതിനായി 200 ദീനാർ പിഴയായി ഈടാക്കുന്നതിനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.