മനാമ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ പ്രവാസി കമീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ ഉൾപ്പെടെ 75 പ്രവർത്തകർ രക്തദാനം നടത്തി.
ബഹ്റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ ബഹ്റൈൻ പ്രതിഭയുടെ പ്രവർത്തനങ്ങൾ മാതൃകപരവും അഭിനന്ദനാർഹവുമാണെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്തു ബഹ്റൈൻ പ്രതിഭ ഇതിനോടകം 10 രക്തദാന ക്യാമ്പുകൾ നടത്തിയതായി ജനറൽ സെക്രട്ടറി എൻ.വി. ലിവിൻകുമാറും വൈസ് പ്രസിഡൻറ് കെ.എം. രാമചന്ദ്രനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.