മനാമ: ലോക ആരോഗ്യ ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായി. സർക്കാർ ആശുപത്രികൾക്കായുള്ള സമിതി ചീഫ് എക്സിക്യൂട്ടിവ് ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചകോടിയിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 'ആരോഗ്യ സുസ്ഥിരതക്കായി' പ്രമേയത്തിൽ ജർമനിയിലാണ് രണ്ടുദിവസം നീണ്ട സമ്മേളനം നടന്നത്.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് നടക്കുന്ന സുപ്രധാന ആരോഗ്യ ഉച്ചകോടിയാണിത്. ആരോഗ്യ പരിചരണ, ചികിത്സ മേഖലയിലുള്ള പുതിയ കണ്ടുപിടിത്തങ്ങളും പ്രവണതകളും ഉച്ചകോടിയിൽ പരിചയപ്പെടുത്തി. ബഹ്റൈനിലെ ആരോഗ്യമേഖലക്ക് ഉണർവ് നൽകുന്നതായിരുന്നു ഉച്ചകോടിയിലെ പങ്കാളിത്തമെന്ന് ഡോ. അൻസാരി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.