??????? ?????????? ???????? ???????????? ???????

കേട്ടറിഞ്ഞ വസന്തത്തെ പകർത്തിയപ്പോൾ കടലാസിൽ അത്​ഭുതം വിരിഞ്ഞു

മനാമ: വസന്തത്തെക്കുറിച്ച്​ വരക്കാൻ പറഞ്ഞപ്പോൾ ബഹ്​റൈൻ പ്രതിഭയുടെ ചിത്രരചന ശിൽപ്പശാലയിൽ പ​െങ്കടുത്ത ചില കുരുന്നുകളുടെ സംശയം വസന്തം എന്നാൽ എന്താണെന്നായിരുന്നു. ഉടൻ ക്യാമ്പ്​ ഡയറക്​ടർ കബിത മുഖാ​േപാധ്യായയുടെ മറുപടി. ‘സസ്യങ്ങൾ മുളയ്ക്കുകയും പുഷ്​പ്പിക്കുകയും ചെയ്യുന്ന കാലമാണത്​. ശിശിരത്തിനും ഗ്രീഷ്​മത്തിനും ഇടയിലുള്ള ഋതു. വസന്തം എത്തു​േമ്പാൾ പൂക്കളിലേക്ക്​ പൂമ്പാറ്റകൾ എത്തും..’ ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്രരചനാ പരിശീലന ശിൽപ്പശാലയിലാണ്​ വസന്തത്തെ കുറിച്ച്​ വരക്കാൻ നിർദേശം വന്നതും കുട്ടികളിൽ പലരുടെ സംശയം ഉയർന്നതും. എന്നാൽ ക്യാമ്പ്​ ഡയറക്​ടറായ കബിത മുഖാ​േപാധ്യായയെ ​േപാലും അത്​ഭുതപ്പെടുത്തുന്ന രീതിയിൽ കുട്ടികൾ കേട്ടറിഞ്ഞ വസന്ത​െത്ത കടലാസിലേക്ക്​ പകർത്തി.


പ്രവാസലോകത്തെ കുട്ടികളിൽ പലരും വസന്തത്തിന്​ സാക്ഷികളായിട്ടില്ലായിരിക്കാം. പക്ഷെ അവരുടെ ചിത്രങ്ങൾ കണ്ടാൽ അങ്ങനെ ആരും പറയില്ല എന്നായിരുന്നു ഡയറക്​ടറുടെ തുടർന്നുള്ള പ്രതികരണവും. ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ചിത്രരചനാ പരിശീലന ശിൽപ്പശാലക്ക്​ നിറപ്പകിട്ടാർന്ന തുടക്കമായിരുന്നു ഇന്നലെ. നൂറോളം കുട്ടികളാണ്​ രണ്ട്​ ബാച്ചുകളായി പ​െങ്കടുക്കുന്നത്​. പ്രസിദ്ധ ചിത്രകലാകാരിയും ഇൗ രംഗത്ത് ഏറെ ഗവേഷണം നടത്തിയിട്ടുള്ളതുമായ കബിത മഹോപാധ്യായ ആണ് ഈ വർഷം പരിശീലനം നൽകുന്നത്​. ഇവരോടൊപ്പം മറ്റു പ്രശസ്​തരും പ​െങ്കട​ുക്കുന്നുണ്ട്​. മേയ് മൂന്നിന് നടക്കുന്ന ബഹ്​റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന സമൂഹ ചിത്രരചനയിൽ നൂറോളം ചിത്രകാരന്മാർ പങ്കെടുക്കും. പ്രളയം അതിജീവനം എന്നതാണ് വിഷയം. അന്ന്​ രാവിലെ ചിത്ര രചന മത്സരവും നടക്കും. അഞ്ചു വയസു മുതൽ 16 വരെ ഉള്ള കുട്ടികളെ മൂന്ന് ഗ്രൂപ്പുകൾ ആയി തരം തിരിച്ചാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്.


വെള്ളിയാഴ്ച വൈകിട്ട് കേരളീയ സമാജത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ ഫല പ്രഖ്യാപനവും സമ്മാനദാനവും നടക്കും. ബഹ്‌റൈൻ പ്രതിഭ വനിതാ വേദി , ബാലവേദി എന്നിവർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും ഇതി​​െൻറ ഭാഗമായി നടക്കുമെന്നും പ്രതിഭ സംഘാടകർ അറിയിച്ചു.

Tags:    
News Summary - bahrain prathibha-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.