????????????? ????????? ???? ????? ????????? ???? ???? ??????? ???????? ??? ??????????? ?????????? ??? ????????????????? ??????????? ??????????????

ജനങ്ങള്‍ രാജ്യത്തി​െൻറ  യഥാര്‍ഥ സ്വത്ത് -ബഹ്‌റൈന്‍ പ്രധാനമന്ത്രി

മനാമ: രാജ്യത്തെ ജനങ്ങളാണ് യഥാര്‍ഥ സ്വത്തെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ പൗര പ്രമുഖരെയും മുതിര്‍ന്ന രാജ കുടുംബാംഗങ്ങളെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തിന് നല്‍കുന്ന പിന്തുണയും കൂറും ബഹ്‌റൈനെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള ഐക്യവും യോജിപ്പുമാണ് രാജ്യത്തിനെതിരെ വരുന്ന എല്ലാ വെല്ലുവിളികളെയും അതിജയിക്കാന്‍ പ്രാപ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും വെറുപ്പ് പ്രചാരണങ്ങളും ബഹ്‌റൈന്‍ ജനത തള്ളിക്കളഞ്ഞിട്ടുണ്ട്. 

അത്തരം നിലപാടുകള്‍ക്ക് ബഹ്‌റൈന്‍ ജനതക്കിടയില്‍ ഒരു സ്ഥാനവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമ​െൻറ്​ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോവുന്നത് ശുഭോദര്‍ക്കമാണ്. രാജ്യത്തി​​െൻറ നിര്‍മാണത്തിനും പുേരാഗതിക്കും ഒറ്റക്കെട്ടായി നിലകൊള്ളാനാണ് പാര്‍ലമ​െൻറും ശൂറാ കൗണ്‍സിലും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളും നവ സാമൂഹിക മാധ്യമങ്ങളും ജനങ്ങള്‍ക്കിടയില്‍ ഐക്യവും രജ്ഞിപ്പുമുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. 

Tags:    
News Summary - bahrain prime minister-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.