മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി റെറ്റ്നോ മർസുഡി സന്ദർശിച്ചു. ഗുദൈബിയ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും പരസ്പരധാരണയുടെ അടിസ്ഥാനത്തിലുള്ള സഹകരണം വളർച്ചയുടെ പാതയിലാണെന്ന് കിരീടാവകാശി പറഞ്ഞു. ബഹ്റൈെൻറയും ഇന്തോനേഷ്യയുടെയും കൂട്ടുക്കെട്ട് വിവിധമേഖലകളിൽ വികസനം യാഥാർഥ്യമാക്കിയിട്ടുണ്ട്.
ഇതിെൻറ ഗുണഫലം രണ്ടുരാജ്യത്തിലെയും ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര തലത്തിലെയും മേഖലയിലെയും വിഷയങ്ങൾ ചർച്ചയായി. കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതിലും ഇരുരാജ്യങ്ങളുടെയും സഹകരണത്തിന് പിന്തുണ നൽകുന്നതിനും റെറ്റ്നോ മർസുഡി നന്ദി പറഞ്ഞു. വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.