മനാമ: ബഹ്റൈനിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥന ജൂൺ അഞ്ച് മുതൽ പുനരാരംഭിക്കും. നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്ക് ഫോഴ്സ് നിർദേശിച്ച മുൻകരുതലുകൾ പാലിച്ച് വെള്ളിയാഴ്ച പ്രാർഥനകൾ പുനരാരംഭിക്കാനുള്ള രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് ഇൗ തീരുമാനം.
പള്ളികൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടന്നുവരികയാണ്. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി മാർച്ചിലാണ് പള്ളികൾ അടച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.