ബ​ഹ്​​റൈ​ൻ ടൂ​റി​സം മ​ന്ത്രി ഫാ​തി​മ ബി​ൻ​ത്​ ജ​അ്​​ഫ​ർ അ​സ്സൈ​റ​ഫി, സൗ​ദി​യു​മാ​യു​ള്ള ടൂ​റി​സം

സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്നു

സൗ​ദി​യും ബ​ഹ്​​റൈ​നും സം​യു​ക്ത ടൂ​റി​സം പ്ര​മോ​ഷ​ൻ സം​ഘ​ടി​പ്പി​ക്കും

മ​നാ​മ: സൗ​ദി​യും ബ​ഹ്​​റൈ​നും സം​യു​ക്ത​മാ​യി ടൂ​റി​സം പ്ര​മോ​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​ൻ ധാ​ര​ണ. ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ടൂ​റി​സം വി​ഭാ​ഗം ഒ​പ്പു​വെ​ച്ചു. ബ​ഹ്​​റൈ​ൻ ടൂ​റി​സം മ​ന്ത്രി ഫാ​തി​മ ബി​ൻ​ത്​ ജ​അ്​​ഫ​ർ അ​സ്സൈ​റ​ഫി, സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ്​​മ​ദ്​ ബി​ൻ അ​ഖീ​ൽ അ​ൽ ഖ​തീ​ബ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ക​രാ​റി​ൽ ഒ​പ്പു വെ​ച്ചു. ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​നാ​സി​ർ അ​ൽ ഖാ​ഇ​ദി, ഇ​രു മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ഉ​ന്ന​ത​ർ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ര​ണ്ട്​ രാ​ജ്യ​ങ്ങ​ളും ഒ​രേ​പോ​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​മോ​ഷ​നാ​ണ്​ ന​ട​ത്തു​ക.

ടൂ​റി​സം മേ​ഖ​ല​യി​ൽ ​പ​ര​സ്​​പ​രം സ​ഹ​ക​രി​ച്ച്​ ഒ​റ്റ രാ​ജ്യം പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും ധാ​ര​ണ​യു​ണ്ട്. ര​ണ്ട്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കും വി​ധ​മു​ള്ള സം​യു​ക്ത പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ, ടൂ​റി​സം സ്​​ഥ​ല​ങ്ങ​ളു​ടെ ​പ്ര​ഖ്യാ​പ​നം, ടൂ​റി​സം യാ​ത്ര​ക​ളു​ടെ സം​ഘാ​ട​നം എ​ന്നി​വ​യും സ​ഹ​ക​രി​ച്ച്​ ന​ട​ത്തും. ര​ണ്ട് രാ​ജ്യ​ങ്ങ​ളെ​യും ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നാ​യി മാ​റ്റു​ന്ന​തി​ന് സ്വ​കാ​ര്യ മേ​ഖ​ല​യെ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​യി​ലെ പ​രി​ച​യ​സ​മ്പ​ത്ത്​ പ​ര​സ്​​പ​രം കൈ​മാ​റു​ക, വി​നോ​ദ സ​ഞ്ചാ​ര സ്ഥ​ല​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ക, അ​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ്​ ല​ഭ്യ​മാ​ക്കു​ക, ടൂ​റി​സം മേ​ഖ​ല​യി​ലെ മ​നു​ഷ്യ വി​ഭ​വ​ശേ​ഷി ന​വീ​ക​രി​ക്കു​ക, വി​നോ​ദ​സ​ഞ്ചാ​ര വ്യ​വ​സാ​യ​ത്തി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ക്ഷേ​പം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലും സ​ഹ​ക​ര​ണ​മു​ണ്ടാ​കും.

ര​ണ്ട്​ രാ​ജ്യ​ങ്ങ​ളി​ലെ​യും പാ​ര​മ്പ​ര്യ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും പാ​ലി​ച്ച്​ സം​യു​ക്ത ടൂ​റി​സം മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ക​യും ചെ​യ്യും. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് മി​ക​ച്ച അ​ന്ത​രീ​ക്ഷ​വും അ​നു​ഭ​വ​വും ഒ​രു​ക്കും. ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​റു​തും ഇ​ട​ത്ത​ര​ത്തി​ലു​ള്ള​തു​മാ​യ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ക, സ​മ്മേ​ള​ന​ങ്ങ​ളും എ​ക്​​സി​ബി​ഷ​നു​ക​ളും ഒ​രു​ക്കു​ക തു​ട​ങ്ങി​യ​വ​യും സ​ഹ​ക​ര​ണ​ത്തി​ലു​ൾ​പ്പെ​ടും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക​രാ​റി​ന്റെ പ്രാ​ധാ​ന്യം സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ്​​മ​ദ്​ ബി​ൻ അ​ഖീ​ൽ അ​ൽ ഖ​തീ​ബ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​ത്തെ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​വും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - 'Bahrain, Saudi Arabia MoU to boost joint tourism Sector'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.