ബഹ്റൈൻ തൃശൂർ കുടുംബം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
മനാമ: തൃശൂർക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ ബഹ്റൈൻ തൃശൂർ കുടുംബം (ബി.ടി.കെ) അദിലിയ ബാൻ സാങ് തായ് ഹാളിൽ അംഗങ്ങൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമേ, ബഹ്റൈനിലെ വിവിധ സംസ്കാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ബി.ടി.കെ പ്രസിഡന്റ് ജോഫി ജോസ് അധ്യക്ഷനായിരുന്നു.
മുസാദിക് ഹിഷാമി റമദാൻ പ്രഭാഷണം നടത്തുകയും, പ്രാർഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ, ബഹ്റൈൻ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വേൾഡ് മലയാളി കൗൺസിൽ ( ബഹ്റൈൻ) പ്രസിഡന്റ് എബ്രഹാം സാമുവൽ, ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐ.വൈ.സി ഇന്റർനാഷനൽ ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്ടിൽ, സാമൂഹിക പ്രവർത്തകനായ സെയ്ദ് ഹനീഫ്, കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലിം, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇഫ്താർ കമ്മിറ്റി കൺവീനർ ഷാജഹാൻ കരുവന്നൂർ സ്വാഗതവും, സെക്രട്ടറി അനൂപ് ചുങ്കത്ത് നന്ദിയും പറഞ്ഞു.
ട്രഷറർ നീരജ് ഇളയിടത്ത്, ജോയന്റ് കൺവീനർ അഷറഫ് ഹൈദ്രു, വൈസ് പ്രസിഡന്റ് അനീഷ് പദ്മനാഭൻ, സ്പോർട്സ് വിങ് സെക്രട്ടറി വിജോ വർഗീസ്, ജോയന്റ് സെക്രട്ടറി ജതീഷ് നന്ദിലത്ത്, ഫൗണ്ടർ മെംബർ വിനോദ് ഇരിക്കാലി, അജിത് മണ്ണത്ത്, നിജേഷ് മാള, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.