മനാമ: മോട്ടോർ സൈക്കിൾ ആംബുലൻസ് അവതരിപ്പിച്ച് ബഹ്റൈൻ. ഗതാഗതക്കുരുക്കുകളിലും ഇടുങ്ങിയ പ്രദേശങ്ങളിലും അടിയന്തര സാഹചര്യത്തിൽ വേഗത്തിൽ എത്തിച്ചേരുക എന്നതാണ് മോട്ടോർ സൈക്കിൾ ആംബുലൻസിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
ദേശീയ ആംബുലൻസ് സെന്ററിന്റെ പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും സന്ദർശിക്കാനെത്തിയ പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ മോട്ടോർ സൈക്കിൾ ആംബുലൻസ് നോക്കിക്കാണുകയും വിലയിരുത്തുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാവിധ സഹകരണവും അറിയിച്ചു. കഴിഞ്ഞവർഷം അവസാനത്തോടെയാണ് ഈ സേവനം ഔദ്യോഗികമായി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.