ദാർ അൽ-ഷിഫ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നടത്തിയ കമ്യൂണിറ്റി പ്രിവിലേജ് മെംബർഷിപ് കാർഡ് പ്രകാശനം
മനാമ: ഫിലിപ്പൈൻ ദേശീയ വനിതാ മാസാചരണത്തിന്റെ ഭാഗമായി ബഹ്റൈൻ ഫിലിപ്പൈൻ എംബസിയുമായി ചേർന്ന് ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് ക്യാമ്പ് ഉദ്ഘാടനവും ക്യാമ്പിൽ പങ്കെടുത്തവർക്കായുള്ള പ്രത്യേക ‘കമ്യൂണിറ്റി പ്രിവിലേജ് മെംബർഷിപ് കാർഡ്’ പ്രകാശനവും ചെയ്തു.
മെഡിക്കൽ സെൻറർ ജനറൽ മാനേജർ അഹമ്മദ് ഷമീർ, മാർക്കറ്റിങ് ആൻഡ് ബിസിനസ് ഡെവലപ്മെൻറ് ഹെഡ് റജുൽ കരുവാൻതൊടി, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദ് അലി, മാർക്കറ്റിങ് മാനേജർ അബ്ദുൽ നസീബ്, ഐ.ടി മാനേജർ ഷജീർ മോഴിക്കൽ എന്നിവർ നേതൃത്വം നൽകിയ മെഡിക്കൽ ക്യാമ്പ് ഓഫിസ് അഡ്മിൻ എലിൻ പാലോസ്, റിയാഫ് മെടമ്മൽ, നൗഫൽ, മുഹ്സിൻ, ഷിബിൽ ഹസ്സൻ എന്നിവർ നിയന്ത്രിച്ചു.
രാവിലെ എട്ടു മുതൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പിൽ സൗജന്യ ആരോഗ്യ പരിശോധനയും സൗജന്യ ജനറൽ ഫിസിഷ്യൻ, സ്പെഷലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷനും സൗജന്യ ദന്ത പരിശോധനയും ലഭ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.