മനാമ: വിവിധ ഗവർണറേറ്റുകളും മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിച്ച് ദേശീയ ദിനാഘോഷ പരിപാടികൾ വർണാഭവും ദീപാലംകൃതവുമാക്കാൻ ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി.ദേശീയ ദിനാഘോഷങ്ങൾ വർണാഭമാക്കാൻ ബഹ്റൈൻ ടൂറിസം അതോറിറ്റിരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദീപാലങ്കാരങ്ങളാൽ സമ്പന്നമാവും. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്.
മുഹറഖ് ഗവർണറേറ്റിൽ ഖലീഫ അൽ കബീർ ഹൈവേ, എയർപോർട്ട് റോഡ്, അൽ ഗൗസ് ഹൈവേ, ഹിദ്ദ് ജങ്ഷൻ, റയ്യ റോഡ് എന്നിവയിലും ദക്ഷിണ ഗവർണറേറ്റിൽ ഡിസംബർ 16 റോഡ്, ക്ലോക്ക് റൗണ്ട് എബൗട്ട്, ഈസ ടൗൺ, സല്ലാഖ് റോഡ്, വലിയുൽ അഹ്ദ് അവന്യൂ, റിഫ റോഡ് എന്നിവിടങ്ങളിലും കാപിറ്റൽ ഗവർണറേറ്റിൽ അദ്ലിയ 338 ബ്ലോക്ക്, ശൈഖ് ഖലീ-ബിൻ സൽമാൻ ഹൈവേ, കിങ് ഫൈസൽ ഹൈവേ എന്നിവിടങ്ങളിലും ഉത്തര മേഖല ഗവർണറേറ്റിൽ സൗദി കോസ്വേ, സാർ റോഡ്, വലിയ്യുൽ അഹ്ദ് റൗണ്ട് എബൗട്ട്, ഹമദ് ടൗണിലെ സതേൺ എൻട്രി എന്നിവിടങ്ങളിലും ദീപാലങ്കാരം നടത്തും.ബഹ്റൈൻ പതാകയെ പ്രതിനിധാനം ചെയ്യുന്ന വെള്ളയും ചുവപ്പും വർണങ്ങളിലുള്ള ലൈറ്റുകളാണ് അലങ്കാരങ്ങൾക്കായി ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.