മനുഷ്യക്കടത്ത് തടയുന്നതില്‍ ബഹ്റൈ​െൻറ ശ്രമങ്ങള്‍ ശ്ലാഘനീയം -യു.എസ് അംബാസഡര്‍ 

മനാമ: മനുഷ്യക്കടത്ത് തടയുന്നതില്‍ ബഹ്റൈന്‍ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് യു.എസ് ബഹ്റൈന്‍ അംബാസഡര്‍ ജസ്​റ്റിൻ ഹെക്​സ്​ സിറിള്‍ വ്യക്തമാക്കി. എല്‍.എം.ആര്‍.എ എക്​സിക്യൂട്ടീവ് ചെയര്‍മാന്‍ ഉസാമ ബിന്‍ അബ്​ദുല്ല അല്‍അബ്​സിയുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്​ട്ര റിപ്പോര്‍ട്ടില്‍ ബഹ്റൈ​​​െൻറ സ്ഥാനം മുന്നിലാണ്. മനുഷ്യക്കടത്തിനെതിരായി നടത്തിക്കൊണ്ടിരിക്കുന്ന എല്‍.എം.ആര്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ അബ്​സി വിശദീകരിച്ച​ു.

ഇരകള്‍ക്കായി സംരക്ഷണ കേന്ദ്രം സ്ഥാപിച്ചതും പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് മാന്യമായ പെരുമാറ്റവും അവരുടെ അവകാശം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിലിടങ്ങളും ഒരുക്കുന്നതില്‍ ശക്തമായ നിയമമാണ് രാജ്യത്തുള്ളത്. തൊഴിലാളികള്‍ക് ഏറെ ആശ്വാസമേകുന്ന ​െഫ്ലക്​സി പെര്‍മിറ്റ് മേഖലയിലെ തന്നെ ആദ്യ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - bahrain-us-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.