ബഹ്​റൈൻ വിദേശകാര്യ മന്ത്രി യു.എസ്​ വിദേശകാര്യ കമ്മിറ്റി ചെയർമാനെ സന്ദർശിച്ചു

മനാമ: വാഷിംങ്​ടൺ സന്ദർശനത്തി​​​െൻറ ഭാഗമായി ബഹ്​റൈൻ വിദേശകാര്യമന്ത്രി ​ശൈഖ്​​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ  യു.എസ്​ വിദേശകാര്യ കമ്മിറ്റി ചെയർമാനായ ഇദ്​ റോയിസുമായി ചർച്ച നടത്തി.

ഒൗദ്യോഗിക സന്ദർശനത്തിനാണ്​ മന്ത്രി യു.എസിൽ എത്തിയത്​. അമേരിക്കയും ബഹ്​റൈനുമായുളള ചരിത്രപരമായ ബന്​ധത്തെ കുറിച്ചും ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉൗഷ്​മള ബന്​ധത്തെ കുറിച്ചും  ​ൈഖെ്​ ഖാലിദ്​ ബിൻ അഹ്​മദ്​ എടുത്തുപറഞ്ഞു. രണ്ടുരാജ്യങ്ങൾ തമ്മിലുള്ള ബന്​ധം തുടർന്നും വിവിധമേഖലകളിൽ ശക്തിപ്രാപിക്ക​െട്ടയെന്ന ആശംസയും മന്ത്രി യു.എസ്​ പ്രതിനിധിക്ക്​ കൈമാറി.

Tags:    
News Summary - Bahrain-US-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.