എ​യ്​​ഡ്​​സി​നെ​തി​രെ പ്ര​ഥ​മ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ന്​ ബ​ഹ്​​റൈ​ൻ ആ​തി​ഥ്യ​മ​രു​ളും

മ​നാ​മ: എ​യ്​​ഡ്​​സി​നെ​തി​രെ പ്ര​ഥ​മ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ന്​ ബ​ഹ്​​റൈ​ൻ വേ​ദി​യാ​വും. സെ​പ്​​റ്റം​ബ​ർ 22, 23 ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ്​ ന​ട​ക്കു​ക. 'എ​യ്​​ഡ്​​സ്​ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ല'​എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ സ​മ്മേ​ള​നം.

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വും. എ​യ്​​ഡ്​​സ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും പോം​വ​ഴി​ക​ളും ഇ​തി​ൽ ച​ർ​ച്ച​യാ​വും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​രും അ​ക്കാ​ദ​മീ​ഷ്യ​രും അ​ണി​നി​ര​ക്കു​ന്ന സ​മ്മേ​ള​നം ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ടം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Bahrain will host the first conference against AIDS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.