മനാമ: യു.എൻ പദ്ധതികളുമായി ബഹ്റൈൻ സഹകരണം ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ. യുനൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ ഏജൻസികളും ബഹ്റൈനും തമ്മിലെ സംയുക്ത സമിതിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണ കാലത്ത് യു.എന്നുമായി ശക്തമായ ബന്ധമാണ് ബഹ്റൈൻ ഉണ്ടാക്കിയിട്ടുള്ളത്.
ആഗോള സമാധാനം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ മെച്ചപ്പെട്ട സഹകരണത്തിന് ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു. ഓൺലൈനിൽ നടന്ന സംയുക്ത സമിതി യോഗത്തിൽ ബഹ്റൈനിലെ യു.എൻ കോർഡിനേറ്റർ ഖാലിദ് അബ്ദുസ്സലാം അൽ മഖൂദും പങ്കാളിയായി.ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ലക്ഷ്യത്തിലേക്ക് അടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.