മനാമ: ബഹ്റൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭിന്നശേഷി കുടുംബത്തിന് നിർമിച്ചുനൽകുന്ന ബൈത്തുറഹ്മക്കുവേണ്ടിയുള്ള തുകയുടെ ആദ്യ ഗഡു കൈമാറി. മണ്ഡലം പ്രസിഡന്റ് മുസ്തഫ സുങ്കഥകട്ട, സെക്രട്ടറി അലി ബംബ്രാണ, വൈസ് പ്രസിഡന്റ് ഹസൈനാർ, ജോ. സെക്രട്ടറി ശരീഫ് ഉപ്പള എന്നിവർ ചേർന്ന് സീനിയർ നേതാവ് ഹാജി ടി.എം. ഉസ്താദിന് തുക കൈമാറി. സീനിയർ നേതാക്കളായ റഹീം ഉപ്പള, മുൻ ജില്ല വൈസ് പ്രസിഡന്റ് ഹനീഫ് ഉപ്പള, മുൻ ജില്ല സെക്രട്ടറി സത്താർ ഉപ്പള, ജില്ല വൈസ് പ്രസിഡന്റ് യാക്കൂബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.