മനാമ: ബി.ബി.കെ ഹെൽത്ത് സെന്റർ ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സന്ദർശിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണ കാലത്ത് ആരോഗ്യ, ചികിത്സ മേഖലയിൽ വലിയ പുരോഗതിയാണ് രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയുടെ വളർച്ച ഉറപ്പുവരുത്തുന്നതിന് വലിയ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാവശ്യമായ പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിനും അതിന് വലിയ സ്വീകാര്യത ലഭിക്കുന്നതിനും കാരണമായിട്ടുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഓട്ടോണമസായി പ്രവർത്തിക്കുന്നതിന് നടപ്പാക്കിയ നീക്കങ്ങൾ വിജയത്തിലെത്തിക്കാൻ സാധിച്ചതായി അദ്ദേഹം വിലയിരുത്തി. മെച്ചപ്പെട്ട ചികിത്സ സേവനങ്ങൾ രാജ്യത്തിനകത്തുതന്നെ ലഭ്യമാക്കുന്നതിനുള്ള പദ്ധതി വിജയത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രോഗികൾക്കാവശ്യമായ പരിചരണം വേഗത്തിൽ ലഭിക്കുന്നതിനും തുടർ ചികിത്സ ഉചിത സമയത്ത് ലഭ്യമാക്കുന്നതിനും സാധ്യമായിട്ടുണ്ട്.
ആരോഗ്യ കാര്യ സുപ്രീംകൗൺസിലിന്റെ നിരീക്ഷണവും നിർദേശങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന മികവിന് കാരണമായിട്ടുണ്ടെന്ന് പ്രൈമറി ഹെൽത്ത് സെേന്റഴ്സ് ചീഫ് എക്സിക്യൂട്ടിവ് ഡോ. ഇജ്ലാൽ ഫൈസൽ അൽ അലവി വ്യക്തമാക്കുകയും ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.