മനാമ: ആതുരശുശ്രൂഷ രംഗത്ത് മലയാളികളായ ആരോഗ്യ പ്രവർത്തകർ നടത്തി വരുന്നത് രാജ്യത്തിന് അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി എം.പിയുമായ ബെന്നി ബഹനാൻ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായുള്ള കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു. തൊഴിൽ തേടി എത്തുന്ന ഇന്ത്യക്കാർക്ക് ബഹ്റൈനിലെ ഇന്ത്യൻ എംബസി നൽകുന്ന പിന്തുണയും സഹായവും വളരെ വലുതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന നഴ്സുമാർ നേരിടുന്ന ചില പ്രശ്നങ്ങൾ അദ്ദേഹം അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തി. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ജോൺ മത്തായി, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, റംഷാദ് അയിലക്കാട് എന്നിവർ കൂടെ ഉണ്ടായിരുന്നു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലമും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.