മനാമ: ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയർലൈൻ എന്ന ബഹുമതി ഗൾഫ് എയർ സ്വന്തമാക്കി. ലണ്ടനിൽ നടന്ന സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ദാന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിന് 2018ൽ ഗൾഫ് എയർ ആരംഭിച്ച പദ്ധതിയുടെ വിജയമാണ് പുരസ്കാര നേട്ടത്തിലേക്ക് നയിച്ചത്. ലക്ഷ്യമിട്ട പദ്ധതി വിജയകരമായതിൽ അഭിമാനമുണ്ടെന്ന് വ്യവസായ, വാണിജ്യ മന്ത്രിയും ഗൾഫ് എയർ ഡയറക്ടർ ബോർഡ് ചെയർമാനുമായ സായിദ് റാഷിദ് അൽസയാനി പറഞ്ഞു. ജീവനക്കാരുടെയും മാനേജ്മെന്റിെന്റയും കഠിനാധ്വാനവും അർപ്പണ മനോഭാവവുമാണ് ഈ നേട്ടത്തിന് പിന്നിൽ.
കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ച സേവനമികവ് പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. വിവിധ മേഖലകളിൽ ഗൾഫ് എയർ പുരോഗതി കൈവരിച്ചതായി പുരസ്കാര നിർണയ സമിതി വിലയിരുത്തി.
1999ലാണ് വേൾഡ് എയർലൈൻ അവാർഡിന് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.