‘മാധ്യമം’ കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച മയക്കുമരുന്നിനെതിരെയുള്ള പരമ്പര വളരെ ഉപകാരപ്രദമായിരുന്നു. നമ്മൾ പ്രവാസികൾ ഇക്കാര്യത്തിൽ വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രവാസി കുടുംബങ്ങളിൽ കുട്ടികൾ വഴിതെറ്റാനുള്ള സാധ്യതയും വളരെയേറെയാണ്. കുട്ടികളിൽ ആസ്വാഭാവികമായുള്ള എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ അവരെ നിരീക്ഷിക്കുകയും എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതിനെതിരെ ഉടൻതന്നെ നടപടി എടുക്കേണ്ടതുമാണ്.
പ്രവാസി സമൂഹത്തിൽ മയക്കുമരുന്നിന്റെ സ്വാധീനം ഭയാനകമാണ്. ഇത് നമ്മുടെ ബന്ധങ്ങളിലും കരിയറിലും പ്രതികൂല സ്വാധീനം ചെലുത്തും. അതുപോലെത്തന്നെ സാമ്പത്തിക അരക്ഷിതാവസ്ഥക്കും കാരണമാകും. മയക്കുമരുന്ന് ഉപയോഗം കുറ്റകൃത്യങ്ങളുടെ വ്യാപനത്തിനും കാരണമാകും. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കുടുംബങ്ങൾ പലപ്പോഴും വൈകാരിക ക്ലേശങ്ങൾ അനുഭവിക്കുന്നു. സുസ്ഥിരവും കൂട്ടായതുമായ ശ്രമങ്ങളിലൂടെ മാത്രമേ നമുക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ.
നമ്മളറിയാതെത്തന്നെ നമ്മളെ ഇവിടത്തെ നിയമസംവിധാനങ്ങൾ പിന്തുടരുന്നുണ്ട് എന്നുള്ള കാര്യവും എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും. മണി ലോൺട്രിങ്, മയക്കുമരുന്ന് ഉപയോഗവും വിൽപനയും, ചൈൽഡ് അബ്യൂസ് എന്നിവർക്കുള്ള ശിക്ഷ ഗൾഫ് നാടുകളിൽ വളരെ കടുത്തതാണ്. ഇക്കാര്യങ്ങളിൽ ദിശാസൂചകമായ വാർത്തപരമ്പര പ്രസിദ്ധീകരിച്ച ‘ഗൾഫ് മാധ്യമ’ത്തിന് അഭിനന്ദനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.