മനാമ: നവംബർ 10 മുതൽ 20 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയുടെയും സാംസ്കാരികോത്സവത്തിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓഫിസ് പ്രവർത്തനമാരംഭിച്ചു. സമാജം പി.വി.ആർ ഹാളിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.സമാജത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആക്ടിങ് പ്രസിഡൻറ് ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, പുസ്തകമേളയുടെ ജനറൽ കോഓഡിനേറ്റർ ഷബിനി വാസുദേവ് എന്നിവർ സംബന്ധിച്ചു. ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ വിവിധ പ്രസാധകരുടെ ഏറ്റവും പുതിയ പുസ്തകങ്ങളടക്കം ലക്ഷത്തിലേറെ പുസ്തകങ്ങൾ അവതരിപ്പിക്കും. എല്ലാ ദിവസവും സാഹിത്യ, സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.