മനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേളയിൽ വൻ ജനസാന്നിധ്യം. പുസ്തകചർച്ചകളും കലാപരിപാടികളുമായി മികവുറ്റ രീതിയിലാണ് മേള മുന്നോട്ടുപോകുന്നത്.
കഴിഞ്ഞദിവസം നടന്ന പുസ്തകചർച്ചയിൽ പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ലിജീഷ് കുമാർ സാഹിത്യ കുതുകികളുമായി സംവദിച്ചു. വരും ദിവസങ്ങളിൽ ചലച്ചിത്ര താരവും അവതാരകയുമായ അശ്വതി ശ്രീകാന്ത്, സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഡോ. സൗമ്യ സരിൻ, കഥാകൃത്ത് അനന്ത പത്മനാഭൻ എന്നിവർ അതിഥികളായെത്തും. മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കഥ പറയാനും കഥ കേൾക്കാനുമായി ‘ഒരിടത്തൊരിടത്തൊരിടത്ത്...’ എന്ന കഥാവേദി, വിവിധ കലാപരിപാടികൾ, ചിത്രകലാ പ്രദർശനം, ഫോട്ടോഗ്രഫി പ്രദർശനം, ഭാഷാ മത്സരങ്ങൾ, സ്പോട്ട് ക്വിസ്, ഫുഡ് സ്റ്റാളുകൾ എന്നിവയും പുസ്തകമേളയുടെ ഭാഗമായി എല്ലാ ദിവസവും നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.