മനാമ: ബി.കെ.എസ് ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ഫിലിം ക്ലബ് അവാർഡ് ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ അനന്തപദ്മനാഭനും മുൻ നിയമസഭ സമാജികൻ സത്യൻ മൊകേരിയും ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, ഫിലിം ക്ലബ് കൺവീനർ അരുൺ ആർ.പിള്ള, ബുക്ക് ഫെസ്റ്റ് കൺവീനർ ഹരീഷ് നായർ, ജോയന്റ് കൺവീനർ അഭിലാഷ് വെള്ളുക്കായ്, സമാജം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, എഴുത്തുകാരൻ ആദർശ് മാധവൻകുട്ടി, ഫിലിം ക്ലബ് അംഗങ്ങളായ രവി ആർ. പിള്ള, വിജിന സന്തോഷ്, അജയ് പി. നായർ, ശ്രീവിദ്യ വിനോദ്, ആന്റോ പി.എ തുടങ്ങിയവർ പങ്കെടുത്തു.
10 മിനിറ്റ് വരെ പരമാവധി ദൈർഘ്യമുള്ള ഹ്രസ്വ ചിത്രങ്ങളാണ് മേളയിലേക്ക് പരിഗണിക്കുക, വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിൽനിന്ന് മികച്ച ചിത്രം, രചന, സംവിധാനം, ഛായഗ്രഹണം, ചിത്രസംയോജനം, സംഗീതം, നടൻ, നടി തുടങ്ങി വിവിധ വിഭാഗങ്ങളിൽ അവാർഡുകളും പ്രശസ്തി പത്രവും ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക് 34020650,39720030 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.