ബി.​കെ.​എ​സ് ഹ്ര​സ്വ ച​ല​ച്ചി​ത്ര മേ​ള ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഫി​ലിം ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഹ്ര​സ്വ ച​ല​ച്ചി​ത്ര മേ​ള ബി.​കെ.​എ​സ്.​എ​സ്.​എ​ഫി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി. പു​തു​താ​യി നി​ർ​മി​ക്കു​ന്ന അ​ഞ്ചു മി​നി​റ്റു​വ​രെ ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രി​ക്കും മ​ത്സ​ര​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത​ര​ട​ങ്ങു​ന്ന ജൂ​റി മി​ക​ച്ച ചി​ത്രം, ര​ച​ന, സം​വി​ധാ​നം, ഛായാ​ഗ്ര​ഹ​ണം, ന​ട​ൻ, ന​ടി തു​ട​ങ്ങി വി​വി​ധ മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ വി​ധി​നി​ർ​ണ​യം ന​ട​ത്തും.

ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​വാ​ർ​ഡ് നി​ശ​യി​ൽ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​വും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. എ​ൻ​ട്രി​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി ആ​റ്. വി​വ​ര​ങ്ങ​ൾ​ക്ക്: 39918997, 34020650, 3972 0030.

Tags:    
News Summary - BKS Short Film Festival Registration Date Extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT