മനാമ: തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചു. കടുത്ത തണുപ്പിൽ വലയുന്ന ജനങ്ങൾക്കായി പുതപ്പുകൾ, വസ്ത്രങ്ങൾ, ജാക്കറ്റുകൾ തുടങ്ങിയവയാണ് സമാഹരിച്ചത്. ഫഹ്ദാൻ ഗ്രൂപ്, എം.എം.എ, അൽ റാഷിദ് പൂൾസ് എന്നിവയും ഈ ഉദ്യമത്തിൽ സഹകരിച്ചു.
വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച വസ്തുക്കൾ ബി.കെ.എസ്.എഫ് ഭാരവാഹികൾ ബഹ്റൈനിലെ തുർക്കിയ എംബസിയിൽ ഏൽപിച്ചു. തുർക്കിയ അംബാസഡർ എസിം കാകിൽ ബി.കെ.എസ്.എഫിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.