മനാമ: ‘നമ്മൾ ചാവക്കാട്ടുകാർ’ ആഗോള സൗഹൃദ കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു. മുഹറഖ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ഉച്ചക്ക് 12.30 വരെ സംഘടിപ്പിച്ച ക്യാമ്പിൽ 60 പേർ പങ്കെടുത്തു.
പ്രമുഖ സാമൂഹിക, ചാരിറ്റി പ്രവർത്തകനും കാൻസർ കെയർ ഗ്രൂപ് ചെയർമാനുമായ ഡോ. പി.വി. ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, കെ.ടി. സലീം, ബഹ്റൈനിലെ സാമൂഹിക പ്രവർത്തകയും യോഗ ട്രെയിനറുമായ ഫാത്തിമ അൽ മൻസൂറി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
‘നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ’ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നൗഷാദ് അമാനത്തു സ്വാഗതവും ഷിബു നന്ദിയും അറിയിച്ചു. പ്രോഗ്രാം കൺവീനർ ഫാറൂഖ് പി. കൊച്ചൻ, ഷുഹൈബ്, ഷെജീർ, ഷാജഹാൻ, കലിം, അഭിലാഷ്, വൈശാഖ്, യൂസുഫ് അലി, ഷഫീഖ് അവിയൂർ, സിറാജ്, സുഹൈൽ, ഫഹദ്, വിജയൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.