മനാമ: ബഹ്റൈൻ മല്ലു ആംഗ്ലേഴ്സിന്റെ (ബി.എം.എ) രണ്ടാം വാർഷികവും ഫിഷിങ് ടൂർണമെന്റിന്റെ സമ്മാനദാനവും നൂറാന ഐലൻഡിൽ നടന്നു. സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ രണ്ടാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സുരേഷ് മണ്ടോടി ആശംസകൾ അർപ്പിച്ചു. ബിനു ജോർജ് കരിക്കിനേത്ത് സമ്മാനദാനം നിർവഹിച്ചു. സീനിയർ ആംഗ്ലറായ വിജയനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ഒരു മാസം നീണ്ട ഫിഷിങ് ടൂർണമെന്റിൽ വിജയികളായ സാജൻ (സ്പെഷൽ പ്രൈസ്), അബ്ദുൽ റഷീദ് (ഒന്നാം സ്ഥാനം), പി.കെ. അൻവർ (രണ്ടാം സ്ഥാനം), ബിന്നി ധർമശീലൻ (മൂന്നാം സ്ഥാനം), വിജയികളായ അക്ബർ, വിജിലേഷ്, വിജിഷ, പ്രണവ് അരുൺ, ദീപക്, സൽമ ദീപക്, ജോൺ റൈനി, റാഫി എന്നിവർക്ക് സമ്മാനങ്ങൾ നൽകി.
ബി.എം.എ കോഓഡിനേറ്റർമാരായ രൂപേഷ് പടിഞ്ഞാറയിൽ, സുനിൽ ലിയോ, ടി.എ. അജീഷ്, ഉണ്ണിമോൻ, സുജിത്ത് കെ ഭാസ്കർ, സി.എം വിജിലേഷ്, മനോജ് കുമാർ, ഷിബു നടരാജൻ, മുഹമ്മദ് റാഫി, വിജീഷ് വിജയൻ എന്നിവർ നേതൃത്വം നൽകി. സുനിൽ ചെറിയാൻ സ്വാഗതവും സുനിൽ ലീയോ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.