ബി​വൈ​ഡി പ്ല​ഗ്-​ഇ​ൻ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ ലോ​ഞ്ച് ചെ​യ്യു​ന്നു

ബി.​വൈ.​ഡി പ്ല​ഗ്-​ഇ​ൻ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ ബ​ഹ്‌​റൈ​നി​ലും

മ​നാ​മ: പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ബി.​വൈ.​ഡി (BYD) യു​ടെ പ്ല​ഗ്-​ഇ​ൻ ഹൈ​ബ്രി​ഡ് മോ​ഡ​ലു​ക​ളാ​യ BYD QIN PLUS, BYD SONG PLUS മോ​ഡ​ലു​ക​ൾ ബ​ഹ്റൈ​ൻ വി​പ​ണി​യി​ലും.

ബി​വൈ​ഡി വി​ത​ര​ണ​ക്കാ​രാ​യ ഫ​ക്രു മോ​ട്ടോ​ഴ്സാ​ണ് വാ​ഹ​ന​ങ്ങ​ൾ ലോ​ഞ്ച് ചെ​യ്ത​ത്.പെ​ട്രോ​ളി​ലോ, ഇ​ല​ക്ട്രി​ക് പ​വ​റി​ലോ ആ​വ​ശ്യാ​നു​സ​ര​ണം വാ​ഹ​ന​മോ​ടി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഈ ​ഹൈ​ബ്രി​ഡ് കാ​റു​ക​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

റ​ീ​ജ​ന​റേ​റ്റി​വ് ബ്രേ​ക്കി​ങ്, പ്ല​ഗ്-​ഇ​ൻ ചാ​ർ​ജി​ങ് എ​ന്നി​വ​ക്കൊ​പ്പം പെ​ട്രോ​ൾ മോ​ഡി​ലും ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഈ ​കാ​റു​ക​ൾ ന​ൽ​കു​ന്ന​ത്. ഇ​ല​ക്ട്രി​ക് മോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ഇ​ന്ധ​ന​ക്ഷ​മ​ത​യാ​ണ് ഇ​ത്ത​രം പ്ല​ഗ് ഇ​ൻ ഹൈ​ബ്രി​ഡ് കാ​റു​ക​ൾ ന​ൽ​കു​ന്ന​ത്.

അ​ധി​ക​ദൂ​രം യാ​ത്ര ചെ​യ്യാ​ത്ത നേ​ര​ത്ത് ഇ​ല​ക്ട്രി​ക് മോ​ഡി​ലും, അ​ല്ലാ​ത്ത പ​ക്ഷം ദൂ​ര​യാ​ത്ര​ക​ൾ​ക്ക് പെ​ട്രോ​ൾ മോ​ഡി​ലും യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാം. 7295 ദീ​നാ​ർ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വി​വി​ധ പ്ല​ഗ്-​ഇ​ൻ ഹൈ​ബ്രി​ഡു​ക​ളാ​ണ് ഇ​പ്പോ​ൾ ബ​ഹ്റൈ​ൻ വി​പ​ണി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ആ​നി​വേ​ഴ്സ​റി ഓ​ഫ​റു​ക​ളും എ​ല്ലാ മോ​ഡ​ലു​ക​ൾ​ക്കും ഇ​പ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 17 217 217 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ സി​ത്ര​യി​ലെ ഫ​ക്രു മോ​ട്ടോ​ഴ്സ്ഷോ​റൂം സ​ന്ദ​ർ​ശി​ക്കു​ക.യോ ചെ​യ്യു​ക.

Tags:    
News Summary - BYD Plug-in Hybrid Vehicles in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.