ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ക; മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

മ​നാ​മ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​രി​ൽ​നി​ന്ന് കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ക എ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കാ​നാ​യി വെ​റു​പ്പു​ള​വാ​ക്കു​ന്ന​തും അ​ധാ​ർ​മി​ക​വു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന ഗ്രൂ​പ്പു​ക​ളും വ്യ​ക്തി​ക​ളും സ​ജീ​വ​മാ​യ​താ​യി അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

കു​ട്ടി​യു​ടെ വി​ശ്വാ​സം സാ​വ​ധാ​നം നേ​ടി​യാ​ണ് ഓ​ൺ​ലൈ​ൻ വേ​ട്ട​ക്കാ​ർ അ​വ​രെ വ​ല​യി​ലാ​ക്കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സൈ​ബ​ർ​സ്‌​പേ​സ് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​നി​റ്റ് മേ​ധാ​വി മേ​ജ​ർ ഫൗ​സ് മു​ഹ​മ്മ​ദ് പ​റ​യു​ന്നു. കു​ട്ടി​ക​ളെ ഇ​തി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണ്.

കു​ട്ടി​ക​ളി​ൽ അ​സാ​ധാ​ര​ണ സ്വ​ഭാ​വ​വി​ശേ​ഷം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ കു​ടും​ബം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. അ​വ​രു​മാ​യി സം​സാ​രി​ച്ച് കാ​ര്യ​ങ്ങ​ൾ അ​റി​യാ​ൻ ശ്ര​മി​ക്കു​ക. ഇ​ത്ത​രം വ​ല​യി​ൽ വീ​ണി​ട്ടു​ണ്ടെ​ങ്കി​ൽ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​ണ് ഏ​റ്റ​വും ന​ല്ല മാ​ർ​ഗം.

ഓ​ൺ​ലൈ​ൻ ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്നും കൊ​ള്ള​യ​ടി​ക്കു​ന്ന​വ​രി​ൽ​നി​ന്നും കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ‘ഹി​മ​യ’ (സം​ര​ക്ഷ​ണം) എ​ന്ന സം​രം​ഭം അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​പോ​ളി​ന്റെ അ​ന്താ​രാ​ഷ്ട്ര ചൈ​ൽ​ഡ് സെ​ക്ഷ്വ​ൽ എ​ക്സ്​േ​പ്ലാ​യി​റ്റേ​ഷ​ൻ ഡേ​റ്റാ​ബേ​സി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് സു​ര​ക്ഷി​ത​മാ​യ സൈ​ബ​ർ ഇ​ടം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സൈ​ബ​ർ ബോ​ധ​വ​ത്ക​ര​ണം അ​ധി​കൃ​ത​ർ ന​ട​ത്തി​വ​രു​ക​യാ​ണ്. ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ ഓ​ൺ​ലൈ​ൻ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ​താ​യി ആ​ശ​ങ്ക​പ്പെ​ടു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്ക്, 992 എ​ന്ന ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ആ​ന്റി ക​റ​പ്ഷ​ൻ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി ഹോ​ട്ട്‌​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ടാം.

998 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ സെ​ന്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൂ​ഷ​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാം.

Tags:    
News Summary - Online Fraud- Protect the Children- Authorities with prior notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.