മന്ത്രിസഭ യോഗം: ഓഡിറ്റ് റിപ്പോർട്ട്​ നിര്‍ദേശങ്ങൾ നടപ്പാക്കും

മനാമ: ഓഡിറ്റ് കോര്‍ട്ട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ പ്രത്യേകം പരിഗണിച്ച് എല്ലാ മന്ത്രാലയങ ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാനമന്ത്ര ി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
വിവിധ മന്ത്രാലയങ്ങള്‍ വരുത്തിയ വീഴ്ച്ചകള്‍ പരിഹരിക്കാനും നിര്‍ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കാനും മന്ത്രാലയങ്ങള്‍ നടപടി സ്വീകരിക്കണം. പൊതുമുതല്‍ അലക്ഷ്യമായി കൈകാര്യം ചെയ്തവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന്​ നിര്‍ദേശിച്ചു. ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഹമദ് രാജാവ് നടത്തിയ പ്രഭാഷണം രാജ്യം നേടിയ പുരോഗതി അടയാളപ്പെടുത്തുന്നതും പ്രതീക്ഷയോടെ മുന്നേറാൻ പ്രേരണ നല്‍കുന്നതുമായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തി. ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ച മന്ത്രാലയങ്ങള്‍ക്കും സൊസൈറ്റികള്‍ക്കും ക്ലബ്ബുകള്‍ക്കും പ്രധാനമന്ത്രി നന്ദി പ്രകാശിപ്പിച്ചു. വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മന്ത്രിസഭ വിലയിരുത്തി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി റോഡുകള്‍ വികസിപ്പിക്കും. യു.എസ് സെനറ്റി​​​െൻറ സൗദി അറേബ്യയെ സംബന്ധിച്ച റിപ്പോര്‍ട്ട് അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന്​ മന്ത്രിസഭ അഭിപ്രായപ്പെട്ടു. തീവ്രവാദത്തിനെതിരെ നിലകൊള്ളാനും സമാധാനം സ്ഥാപിക്കാനും അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് മേഖല ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. രാജ്യത്തി​​​െൻറ സാമ്പത്തിക അവസ്ഥ മുന്‍നിര്‍ത്തി ധനമന്ത്രാലയം പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വളര്‍ച്ചയും വികസനവും തുടരുന്നതിനും സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ്​ പുന:സംഘടന. ഭിന്നശേഷിക്കാരായ ജീവനക്കാർക്കും വലിയ തോതില്‍ ഭിന്നശേഷിയുള്ള ആളെ പരിചരിക്കുന്ന ഉദ്യോഗസ്ഥനും ദിനേന രണ്ട് മണിക്കൂര്‍ ഡ്യൂട്ടി സമയത്തില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചു.
ബുദ്ധിപരമോ ശാരീരികമോ ആയ കൂടുതല്‍ പ്രശ്​നങ്ങളുള്ളവർക്ക്​ മാത്രമായിരിക്കും ഈ ഇളവ് ബാധകമാവുക. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ കമ്മിറ്റിയുടെ സാക്ഷ്യപത്രം ഇളവിന് നിര്‍ബന്ധമാക്കും. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - Cabinet meet, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.