മനാമ: കോവിഡ് പ്രതിസന്ധി കാലത്ത് രാജ്യത്തെ പൗരന്മാരോടൊപ്പംതന്നെ വിദേശികൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരുന്ന കാപിറ്റൽ ഗവർണറേറ്റിെൻറ പ്രവർത്തനം പ്രശംസനീയമാണെന്ന് പടവ് കുടുംബവേദി പ്രസിഡൻറ് സുനിൽ ബാബു പറഞ്ഞു. നിരവധി പ്രവാസികൾക്ക് വിവിധ സംഘടനകൾ വഴി ഭക്ഷ്യകിറ്റ് ഉൾപ്പെടെ സഹായം എത്തിച്ചത് മാതൃകപരമാണ്.
കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ വിഭാഗം ആക്ടിങ് ഡയറക്ടറായ യൂസുഫ് ലോറിക്ക് പടവ് സെക്രട്ടറി മുസ്തഫ പട്ടാമ്പിയും ആൻറണി പൗലോസിന് പടവ് രക്ഷാധികാരി ഉമ്മർ പാനായിക്കുളവും മെമേൻറാ നൽകി ആദരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും ആവശ്യമായ സഹായങ്ങൾ ചെയ്യാനുമുള്ള കാപിറ്റൽ ഗവർണറുടെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.