മനാമ: ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് കാപിറ്റൽ ഗവർണറേറ്റ് രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു. ഗവർണറേറ്റ് ജീവനക്കാർ പങ്കെടുത്തു. രക്തദാനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിൽ കാപിറ്റൽ ഗവർണറേറ്റ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി പറഞ്ഞു. സന്നദ്ധപ്രവർത്തകരുമായും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായും സഹകരിച്ച് രക്തദാനമുൾപ്പെടെ പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.