മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

ഹമദ് രാജാവുമായി കാതോലിക്ക ബാവ കൂടിക്കാഴ്ച നടത്തി

മ​നാ​മ: പൗ​ര​സ്ത്യ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ 64ാമ​ത് പെ​രു​ന്നാ​ൾ, വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് കാ​തോ​ലി​ക്ക ബാ​വ ബ​ഹ്റൈ​നി​ൽ എ​ത്തി​യ​ത്.

സ്നേ​ഹ​ത്തി​​ന്റെ​യും ന​ന്മ​യു​ടെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് കാ​തോ​ലി​ക്ക ബാ​വ ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ളെ ഹ​മ​ദ് രാ​ജാ​വ് പ്ര​ശം​സി​ച്ചു.

സ​ഹ​വ​ർ​ത്തി​ത്വ​വും സ്നേ​ഹ​വും മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹി​ഷ്ണു​ത​യും പു​ല​ർ​ത്താ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചും രാ​ജ്യ​ത്തെ മ​റ്റ് ച​ർ​ച്ചു​ക​ളും ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ളെ​യും രാ​ജാ​വ് അ​ഭി​ന​ന്ദി​ച്ചു.

പു​രാ​ത​ന കാ​ലം മു​ത​ൽ വി​വി​ധ മ​ത​ങ്ങ​ളു​ടെ ആ​ചാ​ര​ങ്ങ​ൾ ബ​ഹ്റൈ​നി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് സ​ഫ്രി​യ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ജാ​വ് പ​റ​ഞ്ഞു.

എ​ല്ലാ മ​ത​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ക എ​ന്ന ത​ത്ത്വം ഉ​ൾ​ക്കൊ​ള്ളു​ന്ന​വ​രാ​ണ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ. സ​ഹ​വ​ർ​ത്തി​ത്വ​ത്തി​​ന്റെ​യും സാ​​ഹോ​ദ​ര്യ​ത്തി​ന്റെ​യും പ​ര​സ്പ​ര സം​ഭാ​ഷ​ണ​ത്തി​​ന്റെ​യും പാ​ത​യി​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ഹ​മ​ദ് രാ​ജാ​വ് പ​റ​ഞ്ഞു. വി​വി​ധ മ​ത​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന ബ​ഹ്റൈ​ൻ നി​ല​പാ​ടി​നെ കാ​തോ​ലി​ക്ക ബാ​വ അ​ഭി​ന​ന്ദി​ച്ചു.

ഹ​മ​ദ് രാ​ജാ​വി​​ന്റെ കീ​ഴി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. 

Tags:    
News Summary - Catholic Bawa met with King Hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.