മനാമ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബഹ്റൈനിൽനിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തുന്ന ചാർേട്ടഡ് വിമാനത്തിൽ പോകാൻ യാത്രക്കാരുടെ തിരക്ക്. മൂന്ന് വിമാനങ്ങൾക്കുള്ള ബുക്കിങ് ഇതുവരെ ലഭിച്ചു. തിരക്കേറിയതിനാൽ ബുക്കിങ് തൽക്കാലേത്തക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഒരു വിമാനത്തിൽ 169 പേരെയാണ് കൊണ്ടുപോവുക.
മൂന്ന് വിമാനത്തിലും കൂടി 507 പേർക്ക് ഇതുവഴി നാട്ടിലെത്താം. കൊച്ചിയിലേക്ക് സർവിസ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ചാർേട്ടഡ് ൈഫ്ലറ്റിന് കേരളീയ സമാജം ശ്രമം തുടങ്ങിയത്. യാത്രക്കാർക്ക് എല്ലാ ജില്ലകളിലേക്കും എത്താനുള്ള സൗകര്യം പരിഗണിച്ചാണ് കൊച്ചി തിരഞ്ഞെടുത്തത്. എന്നാൽ, യാത്രക്കാരുടെ ആധിക്യം പരിഗണിച്ച് തിരുവനന്തപുരത്തേക്കും കോഴിക്കോേട്ടക്കും സർവിസ് നടത്താൻ നീക്കം നടത്തുന്നുണ്ട്.
കേന്ദ്ര സർക്കാറിെൻറ അന്തിമാനുമതി ലഭിച്ചാലുടൻ സർവിസ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. അനുമതിക്കായി യാത്രക്കാരുടെ പട്ടികയും പാസ്പോർട്ട് കോപ്പിയും ഇന്ത്യൻ എംബസിയിൽ സമർപ്പിക്കും. എംബസി ഇത് കേന്ദ്ര സർക്കാറിന് അയച്ചുകൊടുക്കും. കേന്ദ്ര സർക്കാർ കേരളത്തിെൻറ കൂടി എൻ.ഒ.സി വാങ്ങിയശേഷമായിരിക്കും അന്തിമ അനുമതി നൽകുക.
ആയിരക്കണക്കിന് ആളുകൾ നാട്ടിലേക്ക് പോകാൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തുനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിെൻറ വന്ദേഭാരത് ദൗത്യത്തിന് പുറമേ ചാർേട്ടഡ് വിമാനങ്ങൾ കൂടി സർവിസ് നടത്തുന്നതോടെ കൂടുതൽ പേർക്ക് നാട്ടിലെത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.