മനാമ: കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറും ഗാനരചയിതാവുമായ കെ. ജയകുമാറിന്റെ മുഖ്യ കാർമികത്വത്തിൽ എസ്.എൻ.സി.എസ് ആസ്ഥാനത്ത് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.
വിദ്യാരംഭ ചടങ്ങുകൾക്കായി ബഹ്റൈനിൽ എത്തിച്ചേർന്ന കെ. ജയകുമാറിന് സിൽവർ ജൂബിലി ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ സ്വീകരണം നൽകി.
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബി.കെ.ജി ഹോൾഡിങ് ചെയർമാനുമായ കെ.ജി. ബാബുരാജൻ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും നാഷനൽ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ രാജശേഖരൻ പിള്ള, കിംസ് ഹോസ്പിറ്റൽ ബഹ്‌റൈൻ ചീഫ് ഓപറേറ്റിങ് ഓഫിസർ താരിഖ് നജീബ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. ജയേഷ്, അജേഷ് കണ്ണൻ എന്നിവർ സംസാരിച്ചു.
ധന്യ ശ്രീലാൽ അവതാരകയായിരുന്നു. എസ്.എൻ.സി.എസ് ആക്ടിങ് സെക്രട്ടറി പ്രസാദ് വാസു സ്വാഗതവും വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.