പ്രത്യേക പരിഗണനക്കാർക്കുള്ള നൂതന പദ്ധതി ആദ്യഘട്ടം ഉദ്​ഘാടനം ചെയ്​തു

മനാമ: പ്രത്യേക പരിഗണന ​ആവശ്യമുള്ള കുട്ടികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്​കരിച്ച പദ്ധതിയുടെ ആദ്യഘട്ടം മന്ത്രി ഡോ.മാജിദ്​ബിൻ അലി അൽ നു​െഎമി ഉദ്​ഘാടനം ചെയ്​തു. ഇത്​ 35 സക്​ൂളുകളിലാണ്​ നടപ്പാക്കുക. പഠനത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യനയത്തിനായി സാ​േങ്കതിക വിദ്യ ഉപയോഗപ്പെടുത്തുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 64 സ്​കൂളുകളിൽ നടപ്പാക്കും. ബുസൈത്തീൻ പ്രൈമറി ഗേൾസ്​ സ്​കൂളിൽ ചടങ്ങ്​ നടന്നു. മന്ത്രാലയ പ്രതിനിധികൾ, റിഹാബിലിറ്റേഷൻ സ​​െൻറർ പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. എല്ലാ വിഭാഗം വിദ്യാർഥികൾക്കും രാജ്യം വിദ്യാഭ്യാസ സൗകര്യം ഒരുക്കുമെന്ന്​ മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ വ്യക്തമായ നിർദേശമുണ്ട്​. അന്താരാഷ്​ട്ര നിലവാരമുള്ള പദ്ധതികളാണ്​ പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കായി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - childrens news-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.