ക്രിസ്​മസ്​ നൽകുന്നത്​ സ്​നേഹത്തി​െൻറ സന്ദേശം

സ്വർഗത്തിൽനിന്ന്​ ഭൂമിക്ക്​ ലഭിച്ച സമാധാന സന്ദേശം. ലോ കത്തി​​​െൻറ പാപ രക്ഷക്കായുള്ള യേശുവി​​​െൻറ തിരുപിറവ ിയുടെ ഒാർമ ദിവസമാണ്​ ക്രിസ്​മസ്​. മുമ്പ്​ നടന്ന ഒരു ചരിത്ര സംഭവത്തി​​​െൻറ ഒാർമ പുതുക്കാൻ മാത്രമല്ല ​ക്രിസ്​മ സ്​ ആഘോഷിക്കുന്നത്​. അത്​ ഇന്നും ജീവിക്കുന്ന ക്രിസ്​തുവി​​​െൻറ ജനന തിരുനാൾ കൂടിയാണ്​. അതുതന്നെയാണ്​ ക്രിസ്​ മസിനെ വ്യത്യസ്​തമാക്കുന്നതും.
ക്രിസ്​തുവി​​​െൻറ ജനനം ദൈവത്തിന്​ മനുഷ്യനോടുള്ള കുറേ മനോഭാവങ്ങളുടെ വെളി പ്പെടൽ കൂടിയായിരുന്നു. അനേകം രാജകുമാരികളും രാജകൊട്ടാരങ്ങളും ഉണ്ടായിരുന്നിട്ടും ദൈവം ത​​​െൻറ പുത്രനെ തെരഞ്ഞെടുത്തത്​ കേവലം സാധാരണ പശ്​ചാത്തലത്തിൽ നിന്നാണ്​. അ​പ്പോൾ ഇൗ ജനനം ലോകത്തോട്​ വിളിച്ചുപറയുകയാണ്​ നമ്മുടെ കർത്താവ്​ ഭവനം ഇല്ലാത്തവരോടും ബലഹീന രോടും പ്രതാപവും പ്രശസ്​തിയും ഇല്ലാത്തവരോ ടുമൊപ്പം പാർക്കാൻ ഇഷ്​ടപ്പെടുന്നവനാണെന്ന്​.
ക്രിസ്​തുവി​​​െൻറ ജനന വാർത്ത ആദ്യം അറിയിക്കപ്പെട്ടത്​ ആട്ടിടയൻമാരോടായിരുന്നു. ആ കാലങ്ങളിൽ ലോകം ​യാതൊരു വിലയും കൊടുക്കാത്ത, ആടുകളുമായി അലഞ്ഞുനടക്കുന്ന, ഏതെങ്കിലും കാട്ടുമൃഗങ്ങളുടെയോ കൊള്ള സംഘങ്ങളുടെ കൈയാലോ തീരാവുന്ന ജീവിതങ്ങൾ. മറ്റ്​ ജീവികൾക്കായി കാവൽ നിൽക്കുന്നവർ. ക്രിസ്​തുവി​​​െൻറ ജനനം അവർക്കുള്ള അംഗീകാരം കൂടിയായിരുന്നു. തങ്ങൾ നേടിയ ജ്​ഞാനത്തിലൂടെ ദൈവത്തെ കാണാൻ തുനിഞ്ഞിറങ്ങിയവർക്കും ആ അറിയിപ്പുണ്ടായി ​. അവർ ജ്​ഞാനത്തിൽനിന്ന്​ ക്രിസ്​തുവി​​​െൻറ അടയാളം കണ്ടപ്പോൾ കാര്യങ്ങൾ തിരിച്ചറിഞ്ഞു. ദൈവത്തെ അന്വേഷിച്ചവർക്കുള്ള അംഗീകാരമായിരുന്നു ക്രിസ്​തുവി​​​െൻറ ജനനം.
ക്രിസ്​തുവി​​​െൻറ ജനനം ലോകത്തി​​​െൻറ രീതികളെയും കാഴ്​ചപ്പാടുകളെയും മാറ്റിമറിക്കുന്നതായിരുന്നു. എല്ലാറ്റി​​​െൻറയും ഉടയവനായിട്ടുപോലും ഒന്നും ഇല്ലാത്തവനായി വന്ന്​ ലോകം കീഴടക്കിയവനാണ്​ ക്രിസ്​തു. സ്​നേഹംമാത്രം അദ്ദേഹം ആയുധമായി കരുതി. രണ്ടായിരത്തിൽ അധികം വർഷങ്ങൾക്ക്​ ശേഷവും ജനന തിരുന്നാൾ നൽകുന്ന സന്ദേശവും അതുതന്നെയാണ്​^ ‘ദൈവം ലോകത്തെ സ്​നേഹിക്കുന്നു’.
എല്ലാ സഹോദരങ്ങൾക്കും സ്​നേഹവും സമാധാനവും നിറഞ്ഞ ക്രിസ്​മസ്​ ^പുതുവത്സരാശമസകൾ.

Tags:    
News Summary - Christmas Message, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.