മനാമ: ബഹ്റൈൻ കരുവന്നൂർ കുടുംബത്തിന്റെ (ബി.കെ.കെ) ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷരാവ് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ നടന്നു. കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ, കേക്ക് കട്ടിങ്, മിന്നൽ ബീറ്റ്സിന്റെ മ്യൂസിക് നൈറ്റ് തുടങ്ങിയ ഒട്ടേറെ പരിപാടികളോടെ ആഘോഷം പര്യവസാനിച്ചു. ബി.കെ.കെ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ ആമുഖ പ്രഭാഷണം നടത്തി. ബിന്ധ്യ രാജേന്ദ്രൻ മുഖ്യ കോഓഡിനേറ്റർ ആയിരുന്നു. സെക്രട്ടറി അനൂപ് അഷറഫ് സ്വാഗതവും ട്രഷറർ ജെൻസിലാൽ എ.വി നന്ദിയും പറഞ്ഞു. പ്രസിഡന്റ് സിബി എം.പി, കലാവിഭാഗം ജോയന്റ് കൺവീനർ രഘുനാഥ് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.